ബാരലിനു നൂറു ഡോളറില്‍* കൂടിയപ്പോള്‍* എണ്ണ വില കൂട്ടിയേങ്കില്* അവിടെ സര്*ക്കാരിനു പറയാന്‍* ഒരു ന്യായം ഉണ്ടായിരുന്നു. എന്നാല്‍* ആ സമയത്ത് പ്രതിഷേധിക്കാന്‍* ഒരു പാടു പാര്*ട്ടികളും മാധ്യമങ്ങളും ഉണ്ടായിരുന്നു എന്നതായിരുന്നു വിരോധാഭാസം. ഇപ്പോള്‍* നടക്കുന്നത് അന്യായം. ആരുമില്ല ഒന്നും പറയാന്‍*. ആര്*ക്കും ഒന്നും പറയുകയും വേണ്ട. കാശ് ഇല്ലാത്തവന്* വിചാരിക്കും , " എനിക്ക് എന്തായാലും വണ്ടി ഇല്ല , പിന്നെ ഞാന്‍* എന്തിനാ പാര്*ട്ടിക്കാരെ ചൊറിയാന്‍* പോകുന്നത് എന്ന്" .കാശ് ഉള്ളവന്* കരുതും," ഇവന്റെയൊക്കെ പിച്ച കിട്ടിയിട്ട് വേണ്ടേ എനിക്ക് ജീവിക്കാന്‍* ! അപ്പന്* അപ്പൂപ്പന്മാരയിട്ടു ഉണ്ടാക്കിയത് പൂപ്പല്‍* പിടിക്കാതെ നോക്കാന്‍* തന്നെ പാടു പെടുന്നു..". ഇനി ഇതിന്റെ ഇടയില്‍* കിടക്കുന്ന വേറെ ഒരു വിഭാഗം ആള്*ക്കാര്* ഉണ്ട്. അവര്‍*ക്ക് ഒന്നും വിചാരിക്കാന്‍* ഇല്ല. എല്ലാ ദിവസവും പത്രത്തിലെ വാര്*ത്തയും ടീ-വീ ലെ ന്യൂസും നോക്കി ഇരിക്കും. ഒരു രൂപ ആണെങ്കില്‍* കൂടി കുറച്ചോ എന്ന് അറിയാന്‍*.
അപ്പോള്‍* അതാ ഇടിവെട്ടു പോലെ വരുന്നു തെരെഞ്ഞെടുപ്പ്. മന്ത്രി മാമന്* അടുത്ത സൂത്ര പണി അടിച്ചു. എണ്ണ വില കുറക്കുന്നത് തെരെഞ്ഞെടുപ്പ് ചട്ടത്തിന് എതിര് ആണ്. ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്* രംഗത്ത് ഇറങ്ങി. വളരെ അത്ഭുതം ഉണ്ടാക്കുന്നത് ആയിരുന്നു അവരുടെ പ്രതികരണം. " അങ്ങനെയൊരു ചട്ടമില്ല. ഉണ്ടെങ്കില്‍* തന്നെ ഇത്രെയും അധികം ജനങ്ങളെ ബാധിക്കുന്ന വിഷയം ആയതു കൊണ്ടു തന്നെ ഈ കാര്യങ്ങള്‍* വിവരിച്ച് ഒരു എഴുത്ത് കൊടുത്താല്‍* മതിയാകും ". ബഹുമാനപ്പെട്ട കള്ള മന്ത്രി , സോറി, എണ്ണ മന്ത്രി ഈ വിവരം അറിയുന്നത് മാധ്യമ പ്രവര്*ത്തകരില്* നിന്ന്. ഒന്നും മിണ്ടാനില്ലായിരുന്നു ആ ശകുനിക്ക്. കണ്ടാല്‍* കാല് മടക്കി തൊഴിക്കാന്‍* തോന്നുന്ന ആ മുഖത്ത് നിന്നും ഒരു അളിഞ്ഞ ചിരി വിരിഞ്ഞു.
ആഴ്ചകളും മാസങ്ങളും കടന്നു പോയി. അതിന് മുന്‍പേ ആശാന്* പറഞ്ഞിരുന്നു അമ്പതു ഡോളറില്‍* താഴെ ബാരലിന് പോയാല്‍* തല പോയാലും കുറയ്ക്കും എന്ന്. തലയും പോയില്ല. കുറച്ചും ഇല്ല. തെരെഞ്ഞെടുപ്പ് ആഗതമായി. ഇനി വില കുറച്ചില്ലേല്‍* ജനങ്ങള്‍* പറയും." വീട്ടില്‍* പോയി ഭാര്യയുടെ അടി വസ്ത്രം അലക്കടാ എന്ന് ! ". അങ്ങനെ പെട്രോളിന് അഞ്ചും, ഡീസലിന് രണ്ടും താഴ്ത്തി വിലയിട്ടു. പ്രത്യഷത്തില്‍* നമ്മളെ സംബന്ധിച്ച് ഒരു ലാഭവുമില്ല. 147 ആയപ്പോള്‍* കൂട്ടിയ പൈസ ഒന്നു കുറച്ചു. ഈ സമയങ്ങളില്‍* ഒക്കെ കമ്പനികളുടെ ലാഭം പെട്രോള്‍* ഒരു ലിറ്ററില്‍* ഏകദേശം 18 രൂപ ആയിരുന്നു. മന്ത്രി മാമ പറയുന്നത് എണ്ണ കമ്പനികള്‍* നഷ്ടത്തില്‍* ആണ് , അത് നികത്താന്‍* ആണ് ഈ ചെയ്യുന്നത് ഒക്കെ എന്ന്. പാവം മന്ത്രി , എണ്ണ കമ്പനികള്‍* അയാളുടെ തറവാട്ടു സ്വത്തു പോലെയാ വിചാരിച്ചിരിക്കുന്നത്. ഈ ഡാഷ് മോന്* തന്നെ പ്രതിപഷത്ത് ഇരുന്നാല്‍* പച്ച തെറി പറയുന്നതും കേള്*ക്കാം.
ആലോചിച്ചു നോക്കൂ. 100 കോടി ജനങ്ങള്‍* ഉള്ള ഇന്ത്യയില്‍*. ഏറ്റവും കുറഞ്ഞത് 50 ലിറ്റര്‍* പെട്രോളും 50 ലിറ്റര്‍* ഡീസല്‍* ചിലവാകും. പറയുന്നത് ഏറ്റവും ചെറിയ കണക്ക് ആണ്. 2 ആഴ്ച കൊണ്ടു കമ്പനികളുടെ നഷ്ടം നികത്തിക്കോട്ടേ. ഇതിപ്പോള്‍* കാലം കുറെ ആയില്ലേ. എന്നിട്ട് എന്തോ പിച്ച തരുന്നത് പോലെ ഒരു രൂപയും രണ്ടു രൂപയും കുറച്ച് തന്നു ഞങ്ങളെ വിഡ്ഢികള്‍* ആക്കാനാണോ ശ്രമം. പലതും മുഖത്ത് നോക്കി പറയണം എന്ന് ഉണ്ട്. പക്ഷെ തെരഞ്ഞെടുപ്പിന് അല്ലെ ഇനി തെണ്ടാന്‍* വരൂ.
എന്‍*റെ ബലമായ സംശയം മന്ത്രി മോന് നല്ല കമ്മീഷന്* കിട്ടുന്നുണ്ട് എന്ന് ആണ്. അതായത് ദിവസം ലാഭത്തിന്*റെ ഒരു 10% കിട്ടിയാല്‍* തന്നെ ഒരു 10 കോടിക്ക് ഉള്ള വകയുണ്ടാകും. അങ്ങനെ നോക്കിയാല്‍* ഈ കാലാവധി കൊണ്ട് ഏകദേശം കുറഞ്ഞത് ഒരു 100 കോടിയുടെ വരുമാനം നേടിയിട്ടുണ്ട്. ഇനി നാട്ടുകാരുടെ പൈസ കൊണ്ട് മക്കളെ ഇംഗ്ലണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍* കൂത്താടാന്‍* വിടാം.
ബുഷിനെ എറിഞ്ഞ ചെരുപ്പ് അല്ല ആവശ്യം, അത് പോലെ ഉള്ള സഹോദരങ്ങളെ ആണ്. എണീക്കൂ , നാടിന്*റെ അസ്ഥിവാരം എടുക്കാന്‍* വെമ്പല്‍* കൊള്ളുന്ന രാഷ്ടിയക്കാര്‍* ഒരുക്കിയ സ്വപ്ന ലോകത്തില്‍* നിന്നും... ഇന്ത്യ എന്‍*റെ രാജ്യമാണ്. അതിനെ ഏതെങ്കിലും നശിപ്പിക്കാന്‍* തരത്തില്‍* ശ്രമിക്കുന്നവന്* എനിക്ക് ശത്രുവാണ്. ഓരോ ശ്വാസത്തിലും ഇതു മുഴങ്ങട്ടെ .. മുഴങ്ങണം.