സാഗര്‍* ഏലിയാസ് ജാക്കി വരുന്ന..
രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍* കൊണ്ട് നാടിനെ വിറപ്പിച്ച അധോലോക നായകന്*. പൊലീസിനെ കബളിപ്പിച്ച് വന്‍* കള്ളക്കടത്തുകള്‍* നടത്തുന്ന ബുദ്ധിരാക്ഷസന്*. എതിരാളിയുടെ മേല്‍* എന്നും വിജയം മാത്രം നേടുന്ന സാഹസികനായ മനുഷ്യന്*. അതാണ് സാഗര്‍* ഏലിയാസ് ജാക്കി. മലയാള സിനിമയിലെ പേരുകേട്ട അധോലോക കഥാപാത്രങ്ങളില്‍* മുന്നില്‍* നില്*ക്കുന്നവന്*. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ഒരിക്കല്‍* പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ജാക്കി വീണ്ടും കളത്തിലിറങ്ങുകയാണ്.
‘സാഗര്‍* ഏലിയാസ് ജാക്കി’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍* നീരദാണ്. ആശീര്*വാദ് സിനിമാസിന്*റെ ബാനറില്‍* ആന്‍*റണി പെരുമ്പാവൂര്‍* നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ തിരക്കഥ രചിക്കുന്നത് എസ് എന്‍* സ്വാമി. ജാക്കിയെ മോഹന്‍*ലാല്‍* തന്നെ അവതരിപ്പിക്കുന്നു.
“ഇത് ഇരുപതാം നൂറ്റാണ്ടിന്*റെ രണ്ടാം ഭാഗമല്ല. മോഹന്‍*ലാലിന്*റെ കഥാപാത്രത്തിന്*റെ പേര് സാഗര്‍* ഏലിയാസ് ജാക്കി എന്നാണ്. തിരക്കഥ എസ് എന്‍* സ്വാമിയുടേതുമാണ്” നിര്*മ്മാതാവ് ആന്‍*റണി പെരുമ്പാവൂര്‍* പറയുന്നു. എസ് എന്‍* സ്വാമിയുടെ തിരക്കഥയില്‍* കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.