പൃഥ്വിരാജിന് മം*മ്ത നായിക
തിങ്കള്‍*, 21 ജനുവരി 2008 ( 18:59 IST )
തമിഴിലും മലയാളത്തിലും ഒരുപോലെ പൃഥ്വിരാജ് തരംഗം നിറഞ്ഞു നില്*ക്കുമ്പോള്* പൃഥ്വിയുടെ നായികയാവാനും സിനിമാ രംഗത്ത് മത്സരം നടക്കുന്നതായി റിപ്പോര്*ട്ടുണ്ട്. ചില കളികളില്‍* ആരൊക്കെ മത്സരിച്ചാലും ആരും പ്രതീക്ഷിക്കാത്ത ചിലരൊക്കെ വിജയികളാകും. അതു പോലെയാണ് പൃഥ്വിരാജിന്*റെ പുതിയ തമിഴ് ചിത്രത്തിന്*റെ കാര്യം. മം*മ്*തയാണ് ഈ ചിത്രത്തില്‍* പൃഥ്വിരാജിന്*റെ നായിക. സംവിധാനം ഫാസില്‍*.
പ്രിയദര്*ശന്* നിര്*മ്മിക്കുന്ന ഈ സിനിമയിലെ നായികാ വേഷം മലയാളത്തിലെയും തമിഴിലെയും പല മുന്‍* നിര നായികമാരും സ്വപ്നം കണ്ടിരുന്നതാണ്. എന്നാല്‍* ഭാഗ്യം കടാക്ഷിച്ചതോ, ഒരു വര്*ഷമായി പുതിയ സിനിമകള്‍*ക്കൊന്നും ഡേറ്റ് നല്*കാതെ മാറി നിന്നിരുന്ന മം*മ്തയെയും.
മയൂഖത്തിലൂടെ അരങ്ങേറി ലങ്കയിലെ ഗ്ലാമര്‍* പ്രദര്*ശനത്തിലൂടെ വിവാദ നായികയായ മം*മ്ത പിന്നീട് തമിഴിലും തെലുങ്കിലും ഗ്ലാമര്‍* നായികയെന്ന പേരു നേടി. ശിവപ്പതികാരം എന്ന തമിഴ് ചിത്രവും ചില തെലുങ്ക് ചിത്രങ്ങളും ബോക്സോഫീസില്‍* പക്ഷേ ഏശിയില്ല. തിരികെ മലയാളത്തില്‍* വന്ന് ബിഗ്*ബി എന്ന ചിത്രത്തില്‍* അഭിനയിച്ചു. അതും ഗുണം ചെയ്തില്ല. ആയിടെ വെറുതെ ഒരു രസത്തിന് ഒരു തെലുങ്ക് ചിത്രത്തിന് പിന്നണി പാടി. മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍* അവാര്*ഡ് മം*മ്*തയെ തേടി വന്നു!
എന്നാല്‍* ഇനി ഗായികയായി ഒരു കൈനോക്കാം എന്ന മട്ടില്‍* ചില തെലുങ്ക് ചിത്രങ്ങളില്‍* പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഫാസിലിന്*റെ വിളി. ഇതാണ് പറയുന്നത്, കൊതിച്ചിട്ട് കാര്യമില്ല, വിധിച്ചതേ നടക്കൂ.
(ഉറവിടം - വെബ്*ദുനിയ