‘കഥ പറയുമ്പോള്‍*’ ദേശങ്ങളും ഭാഷകളും കടക്കുകയാണ്. ശ്രീനിവാസന്*റെ രചനയില്‍* എം മോഹനന്* സംവിധാനം ചെയ്ത ഈ സിനിമ തമിഴിന് പിന്നാലെ ഹിന്ദിയിലും റീമേക്ക് ചെയ്യാന്‍* ഒരുങ്ങുന്നു. പ്രിയദര്*ശനാണ് കഥ പറയുമ്പോള്‍* ഹിന്ദിയില്‍* സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് എന്ന സൂപ്പര്‍* സ്റ്റാറിനെ ബോളിവുഡില്‍* അവതരിപ്പിക്കുന്നത് സാക്ഷാല്‍* ഷാരുഖ് ഖാന്*!
മലയാളത്തില്‍* മമ്മൂട്ടിയും ശ്രീനിവാസനും അഭിനയിച്ച കഥ പറയുമ്പോള്‍* ചരിത്ര വിജയമാണ് നേടിയത്. ഒരു ബാര്‍*ബറും സിനിമയിലെ സൂപ്പര്‍*താരവും തമ്മിലുള്ള ഹൃദയബന്ധത്തിന്*റെ കഥയാണ് കഥ പറയുമ്പോള്‍*. ഈ ചിത്രം കണ്ട രജനീകാന്ത് ഇത് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍* തീരുമാനിച്ചിരുന്നു. തമിഴില്‍* മമ്മൂട്ടിയുടെ വേഷം രജനീകാന്തും ശ്രീനി അവതരിപ്പിച്ച ബാര്‍*ബറെ പശുപതിയും അവതരിപ്പിക്കും. പി വാസുവാണ് തമിഴ് പതിപ്പിന്*റെ സംവിധായകന്*.
കഥ പറയുമ്പോള്‍* എന്ന സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ ഷാരുഖ് ഖാന്* ഈ സിനിമ ഹിന്ദിയിലെടുക്കാന്‍* പ്രിയദര്*ശനോട് ആവശ്യപ്പെടുകയായിരുന്നു. ഷാരുഖ് തന്നെയാണ് ഈ സിനിമ നിര്*മ്മിക്കുക. ശ്രീനിവാസന്* അവതരിപ്പിച്ച കഥാപാത്രത്തിന് ഇര്*ഫാന്‍* ഖാനാണ് ഹിന്ദിയില്‍* ജീവന്* പകരുക. ജൂലൈയില്‍* ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ക്രിസ്മസിന് പ്രദര്*ശനത്തിനെത്തിക്കാനാണ് ഷാരുഖ് ആലോചിക്കുന്നത്. ഈ വര്*ഷം ഷാരുഖിന്*റേതായി മറ്റ് ചിത്രങ്ങള്‍* ഒന്നും റിലീസ് ചെയ്യില്ല.
മലയാളത്തിലെ മണിച്ചിത്രത്താഴിന്*റെ അതേ പാതയാണ് കഥ പറയുമ്പോഴും പിന്തുടരുന്നത്. മണിച്ചിത്രത്താഴ് തമിഴില്‍* രജനിയെ നായകനാക്കി പി വാസു ഹിറ്റുണ്ടാക്കി. ഹിന്ദിയില്‍* പ്രിയന്* ആ സിനിമ സംവിധാനം ചെയ്തു. കഥ പറയുമ്പോള്‍* ഹിന്ദിയില്‍* എടുക്കുമ്പോള്‍* പ്രിയദര്*ശനും ഷാരുഖ് ഖാനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്.