സൈജു ‘പേരുദോഷം’ മാറ്റിവെള്ളി, 9 മെയ് 2008 ( 16:00 IST )യുവനടന്**മാരില്‍* ശ്രദ്ധേയനായ സൈജു കുറുപ്പ് പേരു മാറ്റി. അനിരുദ്ധന്* എന്ന പേരിലായിരിക്കും സൈജു ഇനി
അറിയപ്പെടുക. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍* പ്രഗത്ഭനായ ഹരിഹരന്*റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു മലയാളത്തില്‍* അരങ്ങേറിയത്. പിന്നീട് സ്കെച്ച്, ജൂബിലി, അന്തിപ്പൊന്‍**വെട്ടം തുടങ്ങി ഏതാനും ചിത്രങ്ങളില്‍* കൂടി നായകനായി എത്തിയെങ്കിലും അവയൊന്നും താരത്തിന്*റെ കരിയറിന് ഗുണം ചെയ്തില്ല.
പിന്നീട് പതുക്കെ കളമൊന്ന് മാറ്റിച്ചവുട്ടി. റാഫി മെക്കര്‍*ട്ടിന്* സംവിധാനം ചെയ്ത ‘ഹലോ’യില്‍* മോഹന്‍**ലാലിനെതിരെയുള്ള പ്രതിനായകവേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അതേ ജനുസ്സില്‍* എത്തിയ ലാല്‍* ജോസിന്*റെ മുല്ലയിലെ വില്ലന്‍* വേഷം പടം എട്ടു നിലയില്‍*പ്പൊട്ടിയതിനെ തുടര്‍*ന്ന് ശ്രദ്ധിക്കപ്പെട്ടില്ല.
എല്ലാം തന്*റെ പേരു ദോഷമാണെന്ന് അപ്പോഴാണ് താരത്തിന് ബുദ്ധി ഉദിച്ചത്. എന്നാല്‍* പിന്നെ പേരൊന്നു മാറ്റി കളയാമെന്ന് കരുതി. സുനില്‍* നരെയ്ന്* ആയി തമിഴില്‍* വിജയമായതു പോലെ തനിക്കും എന്തുകൊണ്ടായിക്കൂടാ. അങ്ങിനെ സൈജു അനിരുദ്ധനായി. പേരു മാറ്റിയതും ഭാഗ്യവും വന്നെന്നു വേണം കരുതാന്‍*. തമിഴില്‍* ഭാഗ്യരാജിന്*റെ 'പുതിയ വാര്*പ്പുകള്‍*' എന്ന ചിത്രത്തില്‍* പ്രതിനായകവേഷമാണ് ഇപ്പോള്‍* നടനെ തേടിവന്നിരിക്കുന്നത്. ശന്തനുവാണ്* ചിത്രത്തില്‍* നായകന്**.
തമിഴിലെ പുതിയ താരോദയമായ മലയാളികളുടെ പൃഥ്വിരാജും ഇതുപോലെ കനാകണ്ടേന്‍* എന്ന ചിത്രത്തിലെ പ്രതിനായകവേഷത്തിലൂടെയാണ് തമിഴില്‍* അരങ്ങേറിയത്. മലയാളത്തില്‍* 'ബ്രഹ്മാസ്*ത്ര'മെന്ന ചിത്രത്തിലാണ്* ഏറ്റവും അവസാനമായി സൈജു അഭിനയിച്ചത്*. തമിഴില്‍*ക്കൂടാതെ ഹിന്ദിയിലും സൈജു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നുണ്ട്*. ഇജാസ്* അഹമ്മദ്* സംവിധാനം ചെയ്യുന്ന ദി വൈറ്റ്* എലഫന്*റ് എന്ന ഹിന്ദി ചിത്രത്തിലാണ്* സൈജു അഭിനയിക്കുന്നത്*.