ലാലും കമലും ശ്രീനിയും വീണ്ടും
ബുധന്‍*, മേയ്* 21, 2008
അയാള്‍* കഥയെഴുതുകയാണ് എന്ന സൂപ്പര്‍* ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍*ലാല്‍* കമല്‍* ശ്രീനിവാസന്* ടീം വീണ്ടും ഒന്നിക്കുന്നു.
പത്തു വര്*ഷത്തിനു ശേഷമാണ് ഈ ടീം ഒന്നിക്കുന്നത്. അയാള്‍* കഥയെഴുതുകയാണ് എന്ന ചിത്രത്തിനു ശേഷം മോഹന്‍*ലാലും കമലും ഒന്നിക്കാനിരുന്നത് ലോഹിതദാസിന്റെ തിരക്കഥയില്‍* ചക്രം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാല്‍* നടനും സംവിധായകനും തിരക്കഥാകൃത്തും തമ്മിലുളള ഈ ഈഗോ പ്രശ്നത്തിന്റെ പേരിലാണ് ഈ ചിത്രം നടക്കാതെ പോയത്.
പ്രിഥ്വിരാജിനെ നായകനാക്കി ശ്രീചക്രം എന്ന പേരില്‍* ലോഹിതദാസ് തന്നെ ചിത്രം പുറത്തിറക്കിയെങ്കിലും ബോക്സോഫീസില്‍* രക്ഷപെട്ടില്ല. അതിനു ശേഷം മോഹന്‍*ലാലിന്റെ അമാനുഷിക കഥാപാത്രങ്ങളെ കമല്‍* വിമര്*ശിച്ചത് താരവും സംവിധായകനും തമ്മിലുളള ബന്ധം പിന്നെയും വഷളാക്കി.
ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍*ക്കു വേണ്ടി കമലും മോഹന്‍*ലാലും ഒന്നിച്ചിട്ടുണ്ട്. കമലിന്റെ ആദ്യ ചിത്രമായ മിഴിനീര്*പ്പൂക്കളിലെ നായകനും മോഹന്‍*ലാല്‍* തന്നെയായിരുന്നു. ഉണ്ണികളേ ഒരു കഥ പറയാം, ഓര്*ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉളളടക്കം, അയാള്‍* കഥയെഴുതുകയാണ് എന്നീ കമല്‍* ചിത്രങ്ങളിലും നായകന്* മോഹന്‍*ലാലായിരുന്നു.
ഡ്രീം ടീം പ്രൊ*ഡക്ഷന്‍*സിനു വേണ്ടി ഹൗളി പോട്ടൂര്‍* നിര്*മ്മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ചര്*ച്ചകള്* നടക്കുന്നതേയുളളൂ. മമ്മൂട്ടി ചിത്രമായ പരുന്താണ് ഹൗളി പോട്ടൂര്‍* ഇപ്പോള്‍* നിര്*മ്മിക്കുന്ന സിനിമ. ഇതിന്റെ ഷൂട്ടിംഗ് പൂര്*ത്തിയായാലുടന്* ലാല്‍* കമല്‍* ശ്രീനി ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ സമഗ്രരൂപം തയ്യാറാകും.
__________________ Ikka Hanuman veshathil Mecupillathe Gathakku pakaram Thokkanennu mathram