ഒരു പക്ഷേ മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു സൂപ്പര്‍*താരപ്പോരിനാണ് കളമൊരുങ്ങുന്നത്. ഒരേ സമയത്ത് റിലീസ് ചെയ്യുന്ന രണ്ട് സൂപ്പര്‍*താര ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നത് രൂപത്തിലും ഭാവത്തിലും പ്രവൃത്തിയിലും എന്തിന് കഥയില്‍* പോലും സമാനതകളുളള ചിത്രങ്ങളില്‍*. ആരാധകരുടെ നെഞ്ചിടിപ്പ് കൂടാന്‍* വേറെന്ത് കാരണം വേണം.
മാടമ്പിയും പരുന്തും പലിശക്കാരാണ്. ക്രൂരതയ്ക്കും കയ്യിലിരുപ്പിനും രണ്ടിനും ഒരു കുറവുമില്ല. നായകന്റെ വില്ലത്തരത്തിലാണ് ചിത്രത്തിന്റെ വിജയം ഇരു സംവിധായകരും കൊരുത്തിട്ടിരിക്കുന്നത്.
ഇരു സിനിമയുടെയും അണിയറ പ്രവര്*ത്തകര്* നയം വിശദീകരിച്ച് കുഴയുകയാണ്. മാടമ്പിയ്ക്കും മീശയുണ്ട്, പരുന്തു പുരുഷുവിനും മീശയുണ്ട് എന്നതു മാത്രമാണ് ഇതിലെ സാമ്യമെന്ന് മമ്മൂട്ടി തമാശ പറയുന്നു.
എങ്കിലും ആരാധകര്‍*ക്ക് ആകാംക്ഷ ഒടുങ്ങുന്നില്ല. രണ്ടിനും ഒരേ കഥയാണോ? ഒരേ പ്രമേയമാണോ ഇരു ചിത്രവും കൈകാര്യം ചെയ്യുന്നത്? ചോദ്യങ്ങള്‍* നീളുന്നു.
രണ്ടു ചിത്രത്തിന്റെയും കഥ ഒന്നു തന്നെയായിരുന്നുവെന്നും പാതിവഴിയില്‍* വെച്ച് മാറ്റങ്ങള്‍* വരുത്തിയെന്നുമൊക്കെ ദോഷം പറയുന്നവരുമുണ്ട്.
പരുന്തിന്റെ സംവിധായകന്* പത്മകുമാര്‍* പറയുന്നത് കേള്*ക്കുക. രണ്ട് ചിത്രങ്ങളുടെയും കഥാന്തരീക്ഷം ഏറെ വിഭിന്നമാണ്. ഒരേ സമയത്ത് ഒരേ പ്രമേയവുമായി രണ്ടു ചിത്രവും വരുന്നുവെന്നേയുളളൂ. ചിത്രങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കുറിച്ചു മാത്രം ദയവായി ചര്*ച്ച ചെയ്യുക. നെഗറ്റീവായ മറ്റു കാര്യങ്ങള്‍* ചിന്തിക്കാതിരിക്കുക.
എന്നാല്‍* മാടമ്പിയുടെ സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണന്റെ വാക്കുകളില്‍* ഇത്ര തെളിച്ചമില്ല. താന്‍* ഒരു വര്*ഷം മുമ്പ് എഴുതിയ കഥയാണ് മാടമ്പിയെന്ന് അദ്ദേഹം പറയുന്നതില്‍* പരിഭവത്തിന്റെ മുഴക്കമുണ്ടോ എന്ന് സംശയം.
തൊഴില്‍*പരമായ സാമ്യം മാത്രമേ ഇരുചിത്രങ്ങളും തമ്മില്‍* കാണുകയുളളൂവെന്ന് താന്‍* കരുതുന്നതായി ഉണ്ണികൃഷ്ണന്* പറയുന്നു. പരുന്തിന്റെ തിരക്കഥാകൃത്ത് ടി എ റസാക്കുമായി ഇക്കാര്യം ചര്*ച്ച ചെയ്തിരുന്നു. നല്ല ചിത്രം ഏതായാലും പ്രേക്ഷകര്‍* ഏറ്റെടുക്കുമെന്ന് പറഞ്ഞ് സമാധാനിക്കുകയാണ് ഉണ്ണികൃഷ്ണന്*.