കോളെജ് കുമാരന്റെ നിര്*മ്മാതാവ് പറയുന്നു....
തിങ്കള്‍*, ജൂണ്‍* 30, 2008
വിവാദങ്ങളുടെ തീയും പുകയും ഏതാണ്ട് കെട്ടടങ്ങാറായപ്പോള്‍* ആ നിര്*മ്മാതാവ് മനസു തുറക്കുന്നു. മോഹന്‍*ലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത കോളെജ് കുമാരന്* എന്ന ചിത്രത്തിന്റെ നിര്*മ്മാതാവ് മാര്‍*ട്ടിന്* സെബാസ്റ്റിയനാണ് തന്റെ അനുഭവങ്ങള്‍* ഈ ലക്കം സിനിമാ മംഗളത്തില്‍* തുറന്നടിക്കുന്നത്.
താരം നല്*കുന്ന ഡേറ്റു വെച്ച് നിര്*മ്മാതാവിനോട് സംവിധായകന്* വിലപേശുന്ന വിചിത്രമായ കൗശലത്തിന്റെ ഇരയാണ് മാര്‍*ട്ടിന്*. സംവിധായകനും താരവും പ്രൊഡക്ഷന്‍* കണ്*ട്രോളറും ചേര്*ന്ന കൂട്ടുകെട്ട് നിര്*മ്മാതാവിനെ കുരുക്കാന്‍* ചിലന്തിവലയൊരുക്കി കാത്തിരിക്കുകയാണ് എന്ന ആരോപണത്തിന് ശക്തി പകരുകയാണ് മാര്‍*ട്ടിന്* സെബാസ്റ്റിയന്റെ സിനിമാ മംഗളം അഭിമുഖം.
പണത്തെ മാത്രം സ്നേഹിക്കുന്ന നടനാണ് മോഹന്‍*ലാലെന്നും കഥയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത സംവിധായകനാണ് തുളസീദാസെന്നും മാര്‍*ട്ടിന്* തുറന്നടിക്കുന്നു. തന്റെ നാലുകോടി രൂപയാണ് ഇരുവരും ചേര്*ന്ന് തുലച്ചതെന്നും മോഹന്‍*ലാലിന്റെ ഡേറ്റ് ഇനി തനിക്ക് വേണ്ടെന്നുമാണ് മാര്‍*ട്ടിന്റെ തീരുമാനം.
വി കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാളാണ് മാര്‍*ട്ടിന്* നിര്*മ്മിച്ച ആദ്യ ചിത്രം. ശ്യാമപ്രസാദിന്റെ ഒരേ കടല്‍*, അടൂരിന്റെ നാലു പെണ്ണുങ്ങള്* എന്നീ ചിത്രങ്ങളുടെ സഹനിര്*മ്മാതാവുമായിരുന്നു മാര്‍*ട്ടിന്*.
നല്ല സിനിമകളുടെ നിര്*മ്മാണം പലപ്പോഴും ലാഭകരമായിരിക്കില്ലെന്നും ആ നഷ്ടം നികത്താനാണ് താന്‍* കോളെജ് കുമാരന്* പോലൊരു കമേഴ്സ്യല്‍* ചിത്രം നിര്*മ്മിച്ചതെന്നും മാര്‍*ട്ടിന്* പറയുന്നു.



തീയേറ്ററുകളില്‍* ഓടുന്ന ചിത്രമെടുക്കാന്‍* തുനിഞ്ഞ മാര്‍*ട്ടിന്റെ സമീപത്തില്‍* തനിക്ക് മോഹന്‍*ലാലിന്റെ ഡേറ്റുണ്ടെന്ന വെളിപ്പെടുത്തലുമായി തുളസീദാസ് എത്തി. മോഹന്‍*ലാല്‍* തുളസീദാസിന് നല്*കിയത് വര്*ഷങ്ങള്*ക്ക് ശേഷമുളള ഡേറ്റാണ്. തക്ക സമയത്തു തന്നെ നിര്*മ്മാതാവ് വന്നെന്നും മറ്റൊരു പ്രോജക്ട് നടക്കാതെ വെറുതേ വീട്ടിലിരിക്കുന്ന മോഹന്‍*ലാലിനെ വെച്ച് ഈ ഡേറ്റില്‍* പടം ചെയ്യാമെന്നും സംവിധായകന്* മൊഴിഞ്ഞു. ഇതും കൂടി പറയാന്‍* മറന്നില്ല. പ്രതിഫലം അല്‍*പം കൂടുതല്‍* കൊടുക്കേണ്ടി വരും.
വലിയൊരു രഹസ്യം പോലെയാണ് തുളസീദാസ് മാര്‍*ട്ടിനോട് ഇക്കാര്യം പറഞ്ഞത്. താനന്വേഷിച്ച് നടന്നിട്ട് കിട്ടാത്ത സൂപ്പര്‍*താര ഡേറ്റുമായി തുളസീദാസ് എത്തിയപ്പോള്‍* സംവിധായകന്റെ പഴയകാല ഫ്ലോപ്പുകളുടെ കഥയൊക്കെ നിര്*മ്മാതാവ് മറന്നു പോയി. അല്ലെങ്കില്‍* ഓര്*ത്തില്ല. ലാലല്ലേ താരം, കോളെജല്ലേ പശ്ചാത്തലം. ഈ പടമോടിയില്ലെങ്കില്* വേറേത് പടം ഓടും?
കയ്യില്‍* റെഡി പണമുളള ഏതൊരു പ്രൊഡ്യൂസര്‍*ക്കും ഏതു നേരത്തും താരത്തിന്റെ ഡേറ്റ് കിട്ടാം. പ്രതിഫലം അല്‍*പം കൂടുതല്‍* കൊടുക്കണമെന്നേയുളളൂ. ഡേറ്റ് കയ്യിലുളള ഏത് സംവിധായകനാണോ നിര്*മ്മാതാവിനെയും ചാക്കിലാക്കി ആദ്യം വരുന്നത്, അയാളുടെ ചിത്രം നടക്കും.
രണ്ടും മൂന്നും വര്*ഷത്തേയ്ക്കുളള മഹാ പ്രോജക്ടുകളുടെ പരസ്യം ആദ്യമേ നല്*കുന്ന തന്ത്രമാണ് താരങ്ങള്‍* പയറ്റുന്നത്. കഴി*ഞ്ഞ അഞ്ചു വര്*ഷങ്ങളിലെ വിവിധ സിനിമാ മാസികകള്‍* അരിച്ചു പറക്കി, സൂപ്പര്‍*താരങ്ങളുടെ നടക്കാത്ത പ്രോജക്ടുകളുടെ കണക്കെടുത്താല്‍* ഡോക്ടറേറ്റിനുളള ഗവേഷണ പ്രബന്ധമാക്കാം.
തുളസീദാസിനെപ്പോലുളള എടുക്കാച്ചരക്കുകളുടെ ചിത്രത്തില്‍* അഭിനയിക്കണമെങ്കില്‍* ലാലിന് സാധാരണ പ്രതിഫലം നല്*കിയാല്‍* പോര. ഇങ്ങനെയുളള സംവിധായകര്‍*ക്ക് ഡേറ്റ് നല്*കുമ്പോള്‍* തന്നെ താരത്തിന് വ്യക്തമായ കണക്കുകൂട്ടലുണ്ടായിരിക്കും. കാരണം മുഖ്യധാരാ നിര്*മ്മാതാക്കളെയാവില്ല ഇവര്‍* ചാക്കിലാക്കിക്കൊണ്ട് വരുന്നത്. മിക്കപ്പോഴും ആദ്യമായി ഒരു സിനിമ നിര്*മ്മിക്കാനിറങ്ങുന്നവരാണ് ഇങ്ങനെയുളള സംവിധായകരുടെ കുരുക്കില്‍* വീഴുന്നത്.
അടൂരിന്റെയും ശ്യാമപ്രസാദിന്റെയും സിനിമകള്‍* നിര്*മ്മിച്ചു പരിചയമുളള മാര്‍*ട്ടിന്, കമേഴ്സ്യല്‍* സിനിമയുടെ വ്യാകരണം അത്ര പിടിയില്ലാതെ പോയതും ഈ ചതി പറ്റിയതിന് കാരണമാകാം.
തുളസീദാസ് പറഞ്ഞ കഥ തനിക്കിഷ്ടപ്പെട്ടില്ലെങ്കിലും ലാലിന് നന്നായി ഇഷ്ടപ്പെട്ടുവെന്നാണ് മാര്‍*ട്ടിന്* പറയുന്നത്. കാമ്പസ് പശ്ചാത്തലമുളള ചിത്രത്തില്‍* കുറേക്കാലത്തിന് ശേഷം താന്‍* പ്രത്യക്ഷപ്പെടുമ്പോല്‍* ചിത്രം വന്‍*വിജയമായിരിക്കുമെന്ന് ലാല്‍* തന്നെ നിര്*മ്മാതാവിനോട് പറഞ്ഞുവത്രേ.
എത്രയോ സിനിമകള്‍* സൂപ്പര്‍*ഹിറ്റാക്കിയ നടന്*. മുപ്പതിലേറെ വര്*ഷത്തെ പ്രവൃത്തി പരിചയം. ഹിറ്റായ ചിത്രങ്ങളുടെ എത്രയോ മടങ്ങ് ചിത്രങ്ങളില്‍* അഭിനയിച്ച പരിചയം, അതിലുമെത്രയോ മടങ്ങ് കഥകള്‍* കേട്ട് തഴമ്പിച്ച കാതുകള്‍*. സൂപ്പര്‍*ഹിറ്റാകുമെന്ന് താരം ഉറപ്പിച്ച് പറഞ്ഞാല്‍* നിര്*മ്മാതാവെങ്ങനെ മറുത്തു പറയും?
പണത്തിനു വേണ്ടി സൂപ്പര്‍*താരം കളിച്ച കളിയാണിതെന്ന് അപ്പോള്‍* മാര്‍*ട്ടിന്* അറിഞ്ഞില്ല. ലക്കും ലഹാനുമില്ലാത്ത കഥ, അന്തവും കുന്തവുമില്ലാത്ത കുറേ കഥാപാത്രങ്ങള്‍*. ഷൂട്ടിംഗ് പുരോഗമിച്ചു. ലൊക്കേഷന്‍* ചെയിഞ്ചില്ലാത്ത, പണമൊഴുകുന്നതിന് പഞ്ഞമില്ലാത്ത സിനിമ പൂര്*ത്തിയായത് മൂന്നു ഷെഡ്യൂളുകളില്‍*.
കാരണം നിര്*മ്മാതാവ് ഇങ്ങനെയാണ് പറയുന്നത്..... "മോഹന്‍*ലാലിന്റെ ഫോറിന്* ട്രിപ്പിനും തുളസീദാസിന്റെ ഗള്*ഫ് ട്രിപ്പിനും വേണ്ടി മാത്രമാണ് എന്റെ സിനിമയെ പ്രതിസന്ധിയിലാക്കിയത്. അപ്പോഴൊക്കെ ഇവര്‍*ക്കു വേണ്ടി എന്റെ പണം ഒഴുക്കിക്കൊണ്ടിരിക്കുകയായിരുന്നു".
സിനിമയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത തുളസീദാസിന്റെ ബന്ധുവിനെ അസോസിയേറ്റ് ഡയറക്ടറാക്കിയും തന്റെ കുറെ പണം ധൂര്*ത്തടിച്ചുവെന്ന് മാര്‍*ട്ടിന്* പറയുന്നു. സര്*ഗശേഷിയോ ജോലിയില്‍* പ്രാഗത്ഭ്യമോ ഇല്ലാത്ത ശ്രീകണ്ഠന്* എന്ന ബന്ധുവിനെ അസോസിയേറ്റ് ഡയറക്ടറാക്കിയത് സംവിധായകന്റെ വാശി മൂലമാണ്. അയാളെ മാറ്റാന്‍* പലതവണ ആവശ്യപ്പെട്ടിട്ടും തുളസീദാസ് തയ്യാറായില്ലത്രേ!
തനിക്കിനി മോഹന്‍*ലാലിന്റെ ഡേറ്റു വേണ്ടെന്ന് ഈ നിര്*മ്മാതാവ് തുറന്നടിക്കുന്നു. ധൂര്*ത്തും ധാരാളിത്തവും കാട്ടി, സ്വന്തം സില്*ബന്ധികള്‍*ക്കും ബന്ധുക്കള്‍*ക്കും പണം കിട്ടാന്‍* നിര്*മ്മാതാവിനെ കറവപ്പശുവാക്കുന്ന സംവിധായകനാണ് തുളസീദാസെന്ന് കോളെജ് കുമാരന്റെ നിര്*മ്മാതാവ് തുറന്നു പറയുന്നത് രോഷത്തോടെയാണ്.
ശ്രീനിവാസന്* വിശേഷിപ്പിച്ച സര്*ഗശേഷിയുടെ മര്*മ്മം ഇവിടെയാണ് കിടക്കുന്നത്. സത്യന്* അന്തിക്കാടിനെയോ രഞ്ജിത്തിനെയോ ഷാജി കൈലാസിനെയോ പോലുളള സംവിധായകരുടെ സെറ്റില്‍* ഇതൊന്നും ഒരു സൂപ്പര്‍*താരവും കാണിക്കില്ല. സൂപ്പര്‍*താര പദവി നിലനിര്*ത്തണമെങ്കില്* ഈ സംവിധായകരുടെ കഴിവ് തനിക്കാവശ്യമുണ്ടെന്ന് ബുദ്ധിമാനായ താരത്തിനറിയാം.
നിര്*മ്മാതാവിനെ പിഴിയാനുളള അവസരമായി സൂപ്പര്‍* സംവിധായകരുടെ ചിത്രങ്ങള്‍* ഉപയോഗിക്കാനാവില്ല. അതിന് പരിഹാരം കാണുന്നത് തുളസീദാസിനെപ്പോലെയുളള സംവിധായകരെ ഉപയോഗിച്ചാണ്.
ഒരു നിര്*മ്മാതാവിന്റെ നാലു കോടി രൂപ ഈ വിധം നശിപ്പിച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ഇനിയും സിനിമ പിടിക്കാന്‍* നടക്കുന്ന തുളസീദാസിനെ തല മൊട്ടയടിച്ച്, ചുണ്ണാമ്പു പുളളി കുത്തി, മലം മുക്കിയ ചൂലു കൊണ്ടടിച്ച് നാടു കടത്തേണ്ടേ......
നിര്*മ്മാതാക്കളാണ് അതിനുളള ആര്*ജവം കാണിക്കേണ്ടത്. കഷ്ടപ്പെട്ടുണ്ടാക്കി പണം എങ്ങനെ വിനിയോഗിക്കണമെന്ന് നിശ്ചയിക്കാനുളള അവകാശം നേടിയെടുക്കേണ്ടത് നിര്*മ്മാതാക്കളാണ്. നിര്*ഭാഗ്യവശാല്‍*, താരങ്ങള്‍* ടെലിവിഷനില്‍* പങ്കെടുക്കുന്നത് വിലക്കിയും അനാവശ്യ ചര്*ച്ചകള്*ക്ക് സമയം കളഞ്ഞുമാണ് അവരുടെ പോക്ക്.
മര്*മ്മ പ്രധാനമായ കാര്യത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാനും പണം മുടക്കുന്നവന്* വഞ്ചിക്കപ്പെടാതിരിക്കാനും മുന്‍*കൈയെടുക്കാന്‍* നിര്*മ്മാതാക്കളുടെ സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍*... ഇതുപോലുളള വെളിപ്പെടുത്തലുകള്‍* സിനിമാ മാസികകളില്‍* വായിച്ച് ധാര്‍*മ്മിക രോഷം കൊളളാം.
